കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശി ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുത് എന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കേ മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
ദഹിപ്പിക്കുന്നതിന് പകരം മൃതദേഹം മറവ് ചെയ്താല്‍ മതിയെന്നാണ് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ ദഹിപ്പിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിന് തുല്യമാകും എന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നു.
വൈകുന്നേരം 4:45 ഓടെ ലിഗയുടെ ഭൌതിക ശരീരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം ലിഗയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിക്കുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ശാന്തികവാടത്തിന് പുറത്തു പ്രതിഷേധം സംഘടിപ്പിച്ചു.
This post was last modified on May 3, 2018 6:16 pm
Leave a Comment