ജാതി സംവരണം അനാവശ്യമാണെന്നും രാജ്യത്തിന് പുരോഗതിയുണ്ടാക്കാന്‍ അത് സഹായിക്കില്ലെന്നും ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം ആവശ്യമില്ലെന്ന് സുമിത്ര മഹാജന്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്‍പ്പിയായ ഡോ.അംബേ്ദ്കര്‍ സാമൂഹ്യ സാഹോദര്യം ഉറപ്പുവരുത്തുന്നതിനായി 10 വര്‍ഷത്തേയ്ക്കാണ് സംവരണം വിഭാവനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഓരോ 10 വര്‍ഷവും കൂടുമ്പോള്‍ സംവരണ നീട്ടുകയാണെന്നും സുമിത്ര മഹാജന്‍ പറഞ്ഞു. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ മൂന്ന് ദിവസത്തെ ലോക് മന്‍ഥന്‍ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു സുമിത്ര മഹാജന്‍.
സംവരണം രാജ്യത്ത് പുരോഗതി കൊണ്ടുവരുമോ എന്ന് ചോദിച്ച അവര്‍ എല്ലാവരും സാമൂഹിക ഐക്യം നിലനിര്‍ത്താന്‍ എല്ലാവരും അംബേദ്കറുടെ ആശയങ്ങളെ പിന്തുടരണമെന്നും ആവശ്യപ്പെട്ടു. സംവരണത്തിനെതിരായ ആര്‍എസ്എസ് – ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് തങ്ങള്‍ സംവരണത്തെ പിന്തുണക്കുന്നതായി വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസുമായി വലിയ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് സുമിത്ര മഹാജന്‍.
Leave a Comment