X

എന്റെ പാര്‍ട്ടി ബിജെപിയുടെ ബി ടീമല്ല, മഹാസഖ്യം കാര്യമാക്കണ്ട, അവര്‍ വൈകാതെ പിരിഞ്ഞുപോകും: കമല്‍ഹാസന്‍

ഞാന്‍ ബിജെപിയുടെ ബി ടീം അല്ല, തമിഴ്‌നാടിന്റെ എ ടീം ആണ് - തിരുനെല്‍വേലിയിലെ പാര്‍ട്ടി റാലിക്കിടെ കമല്‍ഹാസന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം (എംഎന്‍എം) ബിജെപിയുടെ ബി ടീം അല്ലെന്നും തമിഴ്‌നാടിന്റെ ടീം ആണെന്നും നടന്‍ കമല്‍ഹാസന്‍. തമിഴ്‌നാട്ടില്‍ ഇനി വരുന്ന ഓരോ തിരഞ്ഞെടുപ്പുകളിലും മക്കള്‍ നീതി മയ്യം വിജയം നേടുമെന്നും കമല്‍ ഹാസന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 40 സീറ്റിലല്ല (തമിഴ്‌നാട്ടിലെ 39, പുതുച്ചേരി – ഒന്ന്) നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 21 സീറ്റിലും ജയിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഞാന്‍ ബിജെപിയുടെ ബി ടീം അല്ല, തമിഴ്‌നാടിന്റെ എ ടീം ആണ് – തിരുനെല്‍വേലിയിലെ പാര്‍ട്ടി റാലിക്കിടെ കമല്‍ഹാസന്‍ പറഞ്ഞു.

മഹാസഖ്യത്തെ കാര്യമാക്കേണ്ടെന്നും സഖ്യത്തിലെ കക്ഷികള്‍ എപ്പോള്‍ വേണമെങ്കിലും ഏത് ചേരിയിലേയ്ക്കും പോകാന്‍ തയ്യാറായി നില്‍ക്കുന്നവരാണന്നും കമല്‍ അഭിപ്രായപ്പെട്ടു. കമല്‍ഹാസന്റെ പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്നും തമിഴ്‌നാടിലെ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ കമലിന്റെ പാര്‍ട്ടി സഹായിക്കൂ എന്നും ഡിഎംകെ കുറ്റപ്പെടുത്തിയിരുന്നു. ഡിഎംകെ കോണ്‍ഗ്രസുമായും സിപിഎമ്മുമായും സഖ്യത്തിലാണ് മത്സരിക്കുന്നത്. എഐഎഡിഎംകെ സഖ്യത്തില്‍ ബിജെപിയും പിഎംകെ (പാട്ടാളി മക്കള്‍ മച്ചി). വിജയകാന്തിനെ സഖ്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ രണ്ട് മുന്നണികളും ശ്രമിക്കുന്നുണ്ട്.

ചോദ്യം ചോദിക്കുന്നവരെ വെടിവച്ച് കൊല്ലുകയാണ് എഐഎഡിഎംകെ സര്‍ക്കാര്‍ എന്ന് തൂത്തുക്കുടി വെടിവയ്പിനെ ഉദ്ദേശിച്ച് കമല്‍ഹാസന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മാറ്റം എന്ന ആവശ്യത്തിന് എംഎന്‍എം മറുപടി നല്‍കും. ജാതീയതയെ ഉന്മൂലനം ചെയ്യണം. എന്താണ് ജനാധിപത്യം എന്ന് പുതുതലമുറയെ പഠിപ്പിക്കണം – കമല്‍ഹാസന്‍ പറഞ്ഞു. അതേസമയം താനും തന്റെ പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കിയ രജനീകാന്ത് കമല്‍ഹാസന് വിജയാശംസകള്‍ അറിയിച്ചു.

This post was last modified on February 25, 2019 10:25 am