X

ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തി

മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം

മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തി. വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ ജി. കെ. നായരും ഭാര്യ വിരമിച്ച നഴ്സ് ഗോമതിയുമാണ് കൊല്ലപ്പെട്ടത്.

മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഗോമതിയുടെ സ്വര്‍ണ്ണമാലയും വളയും നഷ്ടപ്പെട്ടിട്ടുണ്ട്.

ഭോപ്പാൽ നർദവാലി പിപ്ലാനിയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികള്‍. പാലക്കാട് മണ്ണാർക്കാട് സ്വദേശികളാണ്.

Related Post
Leave a Comment