X

ഓടി പോകുന്നത് തടയാന്‍ 10 വയസ്സുകാരനെ ചങ്ങലയ്ക്കിട്ടു; മദ്രസ മാനേജര്‍ അറസ്റ്റില്‍

വീട്ടുകാരുടെ സമ്മതത്തോടെയാണ് ഓടിപ്പോകാതിരിക്കാന്‍ കുട്ടിയെ കെട്ടിയിട്ടതെന്ന് മദ്രസ അധികൃതര്‍ പറഞ്ഞു

നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്ത മദ്രസയ്ക്കുള്ളിലെ ഇരുമ്പ് ബെഞ്ചില്‍ 10 വയസ്സുകാരനെ ചങ്ങലകൊണ്ട് കെട്ടിയിട്ട നിലയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 10 വയസ്സുകാരന്‍ താമസിക്കുന്നതും പഠിക്കുന്നതും മദ്രസയ്ക്കുള്ളിലായിരുന്നു. 10 വയസ്സുകാരന് സമീപം ഒരു ഏഴുവയസ്സുകാരനും കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയാണ് സമീപവാസികള്‍ 10 വയസ്സുകാരനെ ചങ്ങലയ്ക്കിട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസില്‍ വിവരമറിച്ചു. പൊലീസെത്തി ബാലനെ മോചിപ്പിച്ചു. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഓടിപ്പോകാതിരിക്കാന്‍ കുട്ടിയെ കെട്ടിയിട്ടതെന്ന് മദ്രസ അധികൃതര്‍ പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു. ഒരു കുടുംബം നടത്തുന്ന മദ്രസയില്‍ 22 കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാതെയാണ് മദ്രസ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

രണ്ട് കുട്ടികളും രണ്ട് മാസമായി ഇവിടെ എത്തിയിട്ട്. ഇതിനിടെ പത്ത് വയസ്സുകാരന്‍ പല തവണ ഓടിപ്പോകാന്‍ ശ്രമിച്ചതുകൊണ്ടാണ് കെട്ടിയിട്ടതെന്നാണ് മദ്രസ അധികൃതര്‍ നല്‍കുന്ന വിശദീകരണം. രണ്ട് കുട്ടികളെയും അഭയകേന്ദ്രത്തിലേക്ക് മാറ്റി. തിങ്കളാഴ്ച ജില്ല ശിശുക്ഷേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും.

also read:പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും ‘കല്യാണം കഴിക്കാന്‍’ പോയി; എറണാകുളം ബോട്ട് ജെട്ടിയില്‍ പിന്നീട് സംഭവിച്ചത്

This post was last modified on September 16, 2019 9:03 am