X

മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാകിനെ കോമാളിയായി ചിത്രീകരിക്കുന്ന കാരിക്കേച്ചര്‍ വരച്ചതിന് ആര്‍ട്ടിസ്റ്റിനെ ജയിലിലടച്ചു

2016 ജൂണിലാണ് സൈബര്‍ ലോകത്ത് വൈറലായ ചിത്രത്തിന്റെ പേരില്‍ ഫഹ്മി റെസയെ അറസ്റ്റ് ചെയ്തത്

മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാകിനെ കോമാളിയായി ചിത്രീകരിക്കുന്ന കാരിക്കേച്ചര്‍ വരച്ചതിന് കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫഹ്മി റെസയെ ജയിലില്‍ അടച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“അശ്ലീലകരവും വ്യാജവും അപമാനകര”വുമായ ചിത്രം മറ്റൊരു വ്യക്തിയെ “അപമാനിക്കാനും ഭീഷണിപ്പെടുത്താനും” ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു എന്നതാണ് ഫഹ്മി റെസയ്ക്കെതിരെയുള്ള കുറ്റം. ഒരു മാസത്തെ തടവും 5 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. ചൊവ്വാഴ്ചയാണ് ശിക്ഷ വിധിച്ചത്.

2016 ജൂണിലാണ് സൈബര്‍ ലോകത്ത് വൈറലായ ചിത്രത്തിന്റെ പേരില്‍ ഫഹ്മി റെസയെ അറസ്റ്റ് ചെയ്തത്. 2016ല്‍ അഴിമതി ആരോപിച്ചു മലേഷ്യന്‍ പ്രധാനമന്ത്രിക്ക് എതിരെ നടന്ന പ്രക്ഷോഭത്തില്‍ ഈ ചിത്രം ഉപയോഗിച്ചിരുന്നു.

This post was last modified on February 21, 2018 8:10 am