ബിഹാറില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കേന്ദ്ര മന്ത്രിമാരാരും എത്താതിരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാറ്റ്‌ന റാലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് സഹോദരന്‍ രംഗത്ത്. സിര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പിന്റു കുമാറിന്റെ മൃതദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്നാണ് സഹോദരന്‍ മിഥിലേഷ് കുമാറിന്റെ ആരോപണം. പാറ്റ്‌നയിലെ ജയപ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജവാന്റെ മൃതദേഹം എത്തിയപ്പോള്‍ ഒരു മന്ത്രിയും എത്തിയിരുന്നില്ല. എല്ലാവരും മോദിയുടെ റാലിയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു.
കൊല്ലപ്പെട്ട ജവാന് യാതൊരു വിലയുമില്ല ഒരു വ്യക്തിക്ക് (മോദി) മാത്രമാണ് ഇവിടെ പ്രാധാന്യമുള്ളത് – സിആര്‍പിഎഫ് ഇന്‍സ്‌പെക്ടറുടെ സഹോദരന്‍ പറഞ്ഞു. രക്തസാക്ഷികള്‍ കാത്തുനില്‍ക്കട്ടെ എന്നാണ് ഇവരുടെ മനോഭാവം. ഇയാള്‍ മരിച്ചുപോയില്ലേ, ഇനി എന്ത് കാര്യം എന്നാണ് ചിന്ത. അവര്‍ അവരുടെ കസേര സംരക്ഷിക്കുന്നതില്‍ മാത്രം വ്യാപൃതരാണ്. സര്‍ക്കാരിന് സൈനികരോട് ഉണ്ടെന്ന് അവകാശപ്പെടുന്ന പരിഗണനയും വ്യാജമാണ് എന്നും സൈനികരെ എത്ര മാത്രം ഗൗരവത്തോടെ ഇവര്‍ കാണുന്നുണ്ട് എന്നത് വ്യക്തമാക്കുന്ന സംഭവമാണെന്നും മിഥിലേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ജമ്മു കാശ്മീരിലെ കുപ് വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് പിന്റു കുമാര്‍ കൊല്ലപ്പെട്ടത്. പിന്റു അടക്കം നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവന്ന സമയത്ത് ആന്തര സുരക്ഷാചുമതലയുള്ള സഹമന്ത്രി കിരണ്‍ റിജിജു ബോളിവുഡ് നടി രവീണ ടാണ്ടന്റെ കൂടെ യാത്രയിലായിരുന്നു.
ജില്ല മജിസ്‌ട്രേറ്റ് കുമാര്‍ രവി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ഗരിമ മല്ലിക്, ചില മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മദന്‍ മോഹന്‍ ഝാ, ലോക് ജനശക്തി പാര്‍ട്ടി എംപി ചൗധരി മെഹബൂബ് അലി കൈസര്‍ തുടങ്ങിയവര്‍ ജവാന്റെ മൃതദേഹം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഇതേസമയം വിമാനത്താവളത്തിന് കുറച്ച് കിലോമീറ്റര്‍ അപ്പുറം നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. റാലിയില്‍ മോദി ഇങ്ങനെ പ്രസംഗിച്ചു – പുതിയ ഇന്ത്യ അതിന്റെ സൈനികരുടെ ത്യാഗങ്ങളില്‍ നിശബ്ദരായിരിക്കില്ല. ഒരോ കൊലപാതകത്തിനും പ്രതികാരം ചെയ്യും. കഴിഞ്ഞയാഴ്ച ജയ്ഷ് ഇ മുഹമ്മദ് ക്യാമ്പുകള്‍ തകര്‍ത്തു എന്ന മോദി സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് ഒരു സിആര്‍പിഎഫ് ജവാന്റെ അമ്മ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിന് മുറവിളി കൂട്ടുന്നവരെ അതിര്‍ത്തിയിലേയ്ക്ക് വിടണം എന്നാണ് മറ്റൊരു ജവാന്റെ ഭാര്യ അഭിപ്രായപ്പെട്ടത്.
This post was last modified on March 3, 2019 5:34 pm
Leave a Comment