X

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

മൈക്രോപ്രൊസസേഴ്‌സ് ആന്‍ഡ് സോഫ്റ്റ്‌വെയേഴ്‌സ് എന്നതിനെ ചുരുക്കി കമ്പനിക്ക് മൈക്രോസോഫ്റ്റ് എന്ന് പേര് നല്‍കിയത് പോള്‍ അലനാണ്. കമ്പനി വിട്ട ശേഷവും പോള്‍ അലന് മൈക്രോസോഫ്റ്റില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. യുഎസിലെ സീറ്റില്‍സിലാണ് അന്ത്യം. 2009 മുതല്‍ നോണ്‍ഹോഡ്ജ്കിന്‍ ലിംഫോമ രോഗ ബാധിതനായിരുന്നു. 1975ല്‍ അന്ന് 19 വയസ് പ്രായമുണ്ടായിരുന്ന ബില്‍ ഗേറ്റ്‌സിനൊപ്പമാണ് 22കാരനായിരുന്ന പോള്‍ അലന്‍ മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. അസുഖങ്ങളും ബില്‍ ഗേറ്റ്‌സുമായുള്ള സൗഹൃദം ഉലഞ്ഞതുമെല്ലാം മൈക്രോസോഫ്റ്റ് വിടാന്‍ പോള്‍ അലനെ പ്രേരിപ്പിച്ചു. ഇരുവരും ശതകോടീശ്വരന്മാരായി, ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. 1990 ആയപ്പോളേക്കും യുഎസിലെ പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ 90 ശതമാനവും ഓപ്പറേറ്റിംഗ് സിസ്റ്റമായി മൈക്രോസോഫ്റ്റ് ഉപയോഗിച്ചുതുടങ്ങി.

വിന്‍ഡോസും എംഎസ് വേര്‍ഡ് അടക്കമുള്ളവയും മൈക്രോസോഫ്റ്റ് കൊണ്ടുവരുന്നതിന് മുമ്പ് പോള്‍ അലന്‍ കമ്പനി വിട്ടിരുന്നു. അതേസമയം ആദ്യകാല ഒഎസുകളായ എംഎസ് ഡോസ് പോലുള്ളവയുടെ നിര്‍മ്മാണത്തില്‍ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. ഐബിഎമ്മുമായുള്ള പങ്കാളിത്തത്തിലൂടെ ദേശീയതലത്തില്‍ വലിയ വളര്‍ച്ച നേടാന്‍ ഇത്തരം ഉദ്യമങ്ങള്‍ മൈക്രോസോഫ്റ്റിനെ സഹായിച്ചു. മൈക്രോപ്രൊസസേഴ്‌സ് ആന്‍ഡ് സോഫ്റ്റ്‌വെയേഴ്‌സ് എന്നതിനെ ചുരുക്കി കമ്പനിക്ക് മൈക്രോസോഫ്റ്റ് എന്ന് പേര് നല്‍കിയത് പോള്‍ അലനാണ്. കമ്പനി വിട്ട ശേഷവും പോള്‍ അലന് മൈക്രോസോഫ്റ്റില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി അദ്ദേഹം നേരിട്ടിരുന്നു. സവിവിധ മേഖലകളിലെ സംരംഭങ്ങളും നിക്ഷേപങ്ങളില്‍ പലതും പാളി. Idea Man എന്ന പേരില്‍ 2011ല്‍ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു.

This post was last modified on October 16, 2018 9:19 am