X

ബ്രിട്ടീഷ് പൗരനെന്ന ആരോപണം: വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്‌

അമേഠിയില്‍ രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ധ്രുവ് ലാലും സമാനമായ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ബ്രിട്ടീഷ് പൗരനെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെയിലെ ഒരു കമ്പനിയുടെ ഡയറക്ടറാണ് രാഹുല്‍ ഗാന്ധി എന്നും താന്‍ ബ്രിട്ടീഷ് പൗരനാണ് എന്നാണ് അദ്ദേഹം 2005-2006ലെ കമ്പനിയുടെ വാര്‍ഷിക റിട്ടേണ്‍ രേഖകളില്‍ പറഞ്ഞിരിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ പറയുന്നു.

അമേഠിയില്‍ രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ധ്രുവ് ലാലും സമാനമായ പരാതിയുമായി രംഗത്ത് വന്നിരുന്നു. അതേസമയം അമേഠിയിലെ റിട്ടേണിംഗ് ഓഫീസര്‍ രാം മനോഹര്‍ മിശ്ര രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിക്കുകയായിരുന്നു. പൗരത്വവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ രാഹുലിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുകളുണ്ട് എന്ന് ധ്രുവ് ലാല്‍ ആരോപിച്ചിരുന്നു.

This post was last modified on April 30, 2019 1:03 pm