ആസാമില്‍ പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ആസാമിലെ നാഗാവ് ജില്ലയിലാണ് സംഭവം. അബു ഹലീഫ, അയാസുദീന്‍ അലി എന്നിവരാണ് കൊല്ലപ്പെട്ടത്. നാരോമാരി ജംതൊലയില്‍ നിന്നുള്ളവരാണ് ഇവര്‍. അക്രമികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ക്കായി പൊലീസ് വീഡിയോ ഫൂട്ടേജ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരുകയാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോഹത്യയും കന്നുകാലി കടത്തും ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമാവുകയാണ്. കഴിഞ്ഞ നവംബറില്‍ മണിപ്പൂരില്‍ ഒരു സ്‌കൂള്‍ പ്രധാനാദ്ധ്യാപകനെ പശുക്കുട്ടിയെ മോഷ്ടിച്ചു എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.
This post was last modified on May 1, 2017 12:46 pm
Leave a Comment