ലോകത്തുള്ള 200 രാജ്യങ്ങളിൽ നാലിൽ ഒന്ന് രാജ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 മുതൽ 2018 വരെയുള്ള കാലയളവിൽ സന്ദർശിച്ചു കഴിഞ്ഞു. 54 രാജ്യങ്ങളാണ് ഇത് വരെ മോദി സന്ദര്‍ശിച്ചത്.
ഇതിനിടയിൽ കേന്ദ്ര വിവരാവകാശ കമ്മീഷണർ എയർ ഇന്ത്യയിൽ നിന്നും മോദിയുടെ യാത്ര വിവരങ്ങൾ ചോദിച്ചെങ്കിലും എയർ ഇന്ത്യ നൽകിയില്ല. എന്നാൽ പ്രധാനമന്ത്രിയുടെ യാത്ര ജനത്തിന്‍റെ നികുതി പണം ഉപയോഗിച്ചായതുകൊണ്ടു തന്നെ എയർ ഇന്ത്യക്കു വിവരങ്ങള്‍ തരാതിരിക്കാന്‍ സാധിക്കില്ല എന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണർ പറഞ്ഞു.
ലോകേഷ് ബത്ര എന്നയാള്‍ വിവരാകാശ ആക്ട് പ്രകാരം ചോദിച്ച ചോദ്യത്തിനാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർ ഉത്തരവ് ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് എയർ ഇന്ത്യ വിവരം നിഷേധിച്ചത്.
*നരേന്ദ്ര മോദി സന്ദര്‍ശിച്ച രാജ്യങ്ങള്‍ നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു
This post was last modified on May 15, 2018 8:50 am
Leave a Comment