X

ഹിന്ദുക്കള്‍ ‘ഉണരുന്നി’ല്ല, ഒരുമിച്ച് നില്‍ക്കുന്നില്ല, സിംഹ വേട്ടയ്ക്ക് നായ്ക്കള്‍ മതിയെന്നും മോഹന്‍ ഭഗവത്

ഹിന്ദുക്കളെ ഏകോപിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവര്‍ ഒരിക്കലും ഒരുമിച്ച് പ്രവര്‍ത്തിക്കില്ല - മോഹന്‍ ഭഗവത് പറഞ്ഞു.

ആയിരക്കണക്കിന് വര്‍ഷങ്ങളായി പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ ഐക്യപ്പെടാന്‍ തയ്യാറാകുന്നില്ലെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്. ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു സിംഹത്തെ വേട്ടയാടി നശിപ്പിക്കാന്‍ ഒരു കൂട്ടം നായ്്ക്കള്‍ മതിയെന്നും മോഹന്‍ ഭഗവത് പറഞ്ഞു. യുഎസിലെ ചിക്കാഗോയില്‍ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു മോഹന്‍ ഭഗവത്. ഹിന്ദു സമുദായത്തില്‍ പെട്ടവര്‍ തങ്ങള്‍ക്ക് മേധാവിത്തം വേണമെന്ന് കരുതുന്നില്ല. എല്ലാ ഹിന്ദുക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ പുരോഗതിയുണ്ടാകൂ എന്നും ഭഗവത് അഭിപ്രായപ്പെട്ടു.

ഹിന്ദുക്കളെ ഏകോപിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവര്‍ ഒരിക്കലും ഒരുമിച്ച് പ്രവര്‍ത്തിക്കില്ല – മോഹന്‍ ഭഗവത് പറഞ്ഞു. ഒരു കീടത്തിനെ പോലും ഹിന്ദു ധര്‍മ്മം കൊല്ലാരില്ല. നിയന്ത്രിക്കാരേ ഉള്ളൂ. ഹിന്ദുക്കള്‍ ആര്‍ക്കും എതിരല്ല. ഹിന്ദുക്കള്‍ കീടങ്ങളെ പോലും ജീവിക്കാന്‍ അനുവദിക്കും. സിനിമയടക്കം എല്ലാ മേഖലയിലും ഹിന്ദുത്വ ഉണ്ടാകണമെന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന അനുപം ഖേറിനെ ചൂണ്ടി മോഹന്‍ ഭഗവത് പറഞ്ഞു.