X

മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ഗായകന്‍ കെജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെകെ മുഹമ്മദ്, ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ശുദ്ധാനന്ദ, കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.മാമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് പദ്മശ്രീ പുരസ്‌കാരവും ലഭിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മൂന്നാമത്ത വലിയ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ പുരസ്‌കാരം കേരളത്തില്‍ നിന്ന് നടന്‍ മോഹന്‍ലാലിനും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും. ഗായകന്‍ കെജി ജയന്‍, പുരാവസ്തു ഗവേഷകന്‍ കെകെ മുഹമ്മദ്, ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ശുദ്ധാനന്ദ, കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.മാമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് പദ്മശ്രീ പുരസ്‌കാരവും ലഭിച്ചു.

ഭാരത് രത്‌ന കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബഹുമതിയായ പദ്മവിഭൂഷണ് മറാത്തി നാടകാചാക്യന്‍ ബല്‍വന്ദ് മൊറേശ്വര്‍ പുരന്ദരെ, എല്‍ ആന്‍ഡ് ടി (ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ) കമ്പനി ചെയര്‍മാന്‍ അനില്‍ മണിഭായ് നായിക് അടക്കമുള്ളവര്‍ അര്‍ഹരായി. മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ (മരണാനന്തരം), പര്‍വതാരോഹകന്‍ ബച്ചേന്ദ്രി പാല്‍ തുങ്ങിയവര്‍ക്ക് പദ്മഭൂഷണന്‍ ലഭിച്ചു. തമിഴ് നടന്‍ പ്രഭു ദേവ, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍, ഡ്രമ്മര്‍ ശിവമണി തുടങ്ങിയവര്‍ക്ക് പദ്മശ്രീ ലഭിച്ചു.

This post was last modified on January 26, 2019 7:40 am