X

ബിജെപിക്ക് പിന്നാലെ സിപിഎമ്മിന്റെ ഇസ്ലാമിക് ബാങ്കിനെതിരെ മുസ്ലീം ലീഗും

വിഷയത്തിൽ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് പ്രായോഗികമല്ലെന്നതിന്റെ തെളിവ്

സിപിഎമ്മിന്റെ ഇസ്ലാമിക് ബാങ്കായ ഹലാല്‍ ഫായിദയ്ക്കെതിരെ മുസ്ലീം ലീഗ്. ഇസ്‌ലാമിക് ബാങ്കിങ് രീതിയിൽ സഹകരണ പ്രസ്ഥാനത്തിനുള്ള സി.പി.എം നീക്കം പ്രായോഗികമല്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ പി എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്‍റെ ഭാഗമാണെന്ന് ഇരുവരും പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹലാല്‍ ഫായിദ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി നല്‍കിയ മുന്നറിയിപ്പുകള്‍ തന്നെ ഇത് പ്രായോഗികമല്ലെന്നതിന്റെ തെളിവാണ് എന്നാണ് മുസ്ലീം ലീഗ് പറയുന്നത്.

“വായ്പ്പയും വായ്പാ തിരിച്ചടവും സംബന്ധിച്ചുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഏതെങ്കിലും സ്ഥാപനത്തിന് കഴിയില്ല. പലിശരഹിത ഫണ്ട് എന്നത് നല്ല കാര്യമാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹലാല്‍ ഫായിദ സൊസെറ്റിക്ക് അനുകൂല നിലപാട് എടുത്തിട്ടുണ്ടാകും. പക്ഷേ, അത് വകുപ്പിന് ചേരാത്ത നിലപാടാണെങ്കില്‍ കൃത്യമായ പരിശോധന നടന്നാല്‍ പിടി വീഴും” എന്നാണ് മുഖ്യമന്ത്രി നല്‍കിയ മുന്നറിയിപ്പ്.

നേരത്തെ വി എസ് അച്ചുതാനന്ദന്‍ ഗവണ്‍മെന്‍റിന്റെ കാലത്തും ഉമ്മന്‍ ചാണ്ടിയുടെ ഗവണ്‍മെന്റിന്റെ കാലത്തും ഇസ്ലാമിക് ബാങ്ക് ആരംഭിക്കുന്നതിന് വേണ്ടി കേരളം ശ്രമിച്ചിരുന്നെങ്കിലും റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നില്ല.

ഹലാല്‍ ഫായിദയ്ക്കെതിരെ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ സാമ്പത്തിക മേഖല ഒരുവിഭാഗം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത് എന്നാണ് കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചത്.

This post was last modified on December 26, 2017 9:31 am

Related Post
Leave a Comment