X

പുതുവൈപ്പിനിലെ പൊലീസ് നടപടി നിര്‍ത്തണം, യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണം: വിഎസ്

നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി ഐഒസി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. ബുധനാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗം തീരുന്നത് വരെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കുമെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്.

കൊച്ചി പുതുവൈപ്പിനില്‍ ഐഒസിയുടെ പാചക വാതക ടെര്‍മിനലിനെതിരായ ജനകീയ പ്രക്ഷോഭത്തെ നേരിടുന്ന രീതിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്ത്രീകളേയും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്ത ഡിസിപി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി ഐഒസി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. ബുധനാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗം തീരുന്നത് വരെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കുമെന്നാണ് ഐഒസി അറിയിച്ചിരിക്കുന്നത്.

This post was last modified on June 18, 2017 2:41 pm