X

മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പ്രതിപക്ഷ സഖ്യത്തിന് വീണ്ടും തിരിച്ചടി

എന്‍സിപി രാജ്യസഭ എംപിയായിരുന്ന രഞ്ജിത് മോഹിതെ പാട്ടീല്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് എന്‍സിപി നേതാവ് രഞ്ജിത് സിംഹ് മോഹിതെ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതവുമായ രാധാകൃഷ്ണ വിഖെ പാട്ടീല്‍ കഴിഞ്ഞ ദിവസം രാജി വച്ച് കോണ്‍ഗ്രസ് വിട്ടിരുന്നു. മകന്‍ സുജയ് വിഖെ പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.

എന്‍സിപി രാജ്യസഭ എംപിയായിരുന്ന രഞ്ജിത് മോഹിതെ പാട്ടീല്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. രഞ്ജിത്തിന്റെ പിതാവ് വിജയ്‌സിംഹ് മോഹിതെ പാട്ടീല്‍ മാധ ലോക്‌സഭ മണ്ഡലത്തിലെ എന്‍സിപിയുടെ സിറ്റിംഗ് എംപിയും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമാണ്.

This post was last modified on March 20, 2019 4:47 pm