X

ഖഷോഗി വധത്തില്‍ വിശ്വസനീയമായ അന്വേഷണം വേണം: യുഎന്‍ സെക്രട്ടറി ജനറല്‍

അതേസമയം മാധ്യമങ്ങളില്‍ നിന്നുള്ള വിവരമല്ലാതെ തനിക്ക് ഈ കേസ് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്റോണിയോ ഗട്ടറസ് പറഞ്ഞു.

ഇസ്താംബുളിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ച സംഭവത്തില്‍ വിശ്വസനീയമായ അന്വേഷണം നടത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്. വിശ്വസനീയമായ അന്വേഷണം നടത്തി, കുറ്റക്കാരെ ശിക്ഷിക്കേണ്ടത് അനിവാര്യമാണ് – ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. അതേസമയം മാധ്യമങ്ങളില്‍ നിന്നുള്ള വിവരമല്ലാതെ തനിക്ക് ഈ കേസ് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്റോണിയോ ഗട്ടറസ് പറഞ്ഞു.

ഖഷോഗി വധവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ വിട്ടുതരണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി അംഗീകരിച്ചിട്ടില്ല. അതേസമയം ഖഷോഗി വധത്തിന്റെ മുഴുവന്‍ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാതെ പിന്മാറില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുട് കവുസോഗ്ലു പറഞ്ഞു. ഇതുവരെ അന്വേഷണപുരോഗതി സംബന്ധിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഖഷോഗി വധത്തില്‍ യുഎന്‍ അന്വേഷണത്തിന്റെ സാധ്യതകള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തുവരുകയാണ് കവുസോഗ്ലു വ്യക്തമാക്കി.

“എനിക്ക് ശ്വാസം കിട്ടുന്നില്ല”: ഖഷോഗിയുടെ അവസാന വാക്കുകള്‍; കൊലയ്ക്ക് ശേഷം സല്‍മാന്‍ രാജകുമാരന് ട്രംപിന്റെ മരുമകന്റെ ഉപദേശം

This post was last modified on December 16, 2018 10:02 pm