X

കോണ്‍ഗ്രസുമായി കൂട്ട് വേണ്ട; യെച്ചൂരിയുടെ നിലപാട് തള്ളി സിപിഎം പിബി

കോണ്‍ഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ വേണ്ടെന്ന നിലപാട് പിബി ആവര്‍ത്തിച്ചു. പിബി തീരുമാനം കേന്ദ്ര കമ്മിറ്റിയില്‍ വെയ്ക്കും, ഒപ്പം യെച്ചൂരിയുടെ വിയോജനക്കുറിപ്പും കേന്ദ്രകമ്മിറ്റി ചര്‍ച്ചയ്ക്കെടുക്കും.

ബിജെപിക്കെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ-മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ ആവശ്യം സിപിഎം പൊളിറ്റ് ബ്യൂറോ തള്ളി. കോണ്‍ഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ വേണ്ടെന്ന നിലപാട് പിബി ആവര്‍ത്തിച്ചു. പിബി തീരുമാനം കേന്ദ്ര കമ്മിറ്റിയില്‍ വെയ്ക്കും, ഒപ്പം യെച്ചൂരിയുടെ വിയോജനക്കുറിപ്പും കേന്ദ്രകമ്മിറ്റി ചര്‍ച്ചയ്ക്കെടുക്കും.

പിബിയിലെ ഭൂരിപക്ഷം അംഗങ്ങളും കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയിലുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയ്ക്ക് വന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന പിബി യോഗത്തില്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്നാണ് സിപിഎം എടുത്ത തീരുമാനം.

This post was last modified on October 3, 2017 10:59 am