X

ഒരു രാഹുല്‍ ഗാന്ധി, ഒരു രാഗുല്‍ ഗാന്ധി: കോണ്‍ഗ്രസ് പ്രസിഡന്റിന് വയനാട്ടില്‍ രണ്ട് അപരന്മാര്‍

കെ ശിവപ്രസാദ് ഗാന്ധിയും രാഹുലിനെതിരെ മത്സരരംഗത്തുണ്ട്.

വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് അപരന്മാര്‍. രാഹുല്‍ ഗാന്ധി എന്ന് തന്നെ പേരുള്ള കോട്ടയം എരുമേലി സ്വദേശിയാണ് ഒരാള്‍ കെഇ രാഹുല്‍ ഗാന്ധി. മറ്റൊരാള്‍ കെ രാഗുല്‍ ഗാന്ധി. കെ ശിവപ്രസാദ് ഗാന്ധിയും രാഹുലിനെതിരെ മത്സരരംഗത്തുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതിന് ശേഷമാണ് അപരന്മാരുടെ വിവരം പുറത്തുവന്നത്.

Related Post
Leave a Comment