X

വനത്തില്‍ കയറാന്‍ ആളൊന്നിന് 200 രൂപ നല്‍കി; മൂന്നു ദിവസമായി കാട്ടുതീയുള്ള വിവരം മറച്ചുവെച്ചു

കുരങ്ങിണി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

തേനി കുരങ്ങിണി മലയിലെ കാട്ടുതീ ദുരന്തത്തില്‍ കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജെയ് സിങിനെ സസ്പെന്‍ഡ് ചെയ്തു. ട്രെക്കിംഗ് സംഘത്തിന് പാസ് നല്‍കിയതില്‍ വീഴ്ച ഉണ്ടെന്നാണ് കണ്ടെത്തല്‍. സംഘം കൊളുക്കുമല വരെ ട്രെക്കിംഗിന് പോയത് അനുമതിയില്ലാതെ ആണ് എന്നു തേനി എസ് പി വി ഭാസ്കരന്‍ പറഞ്ഞു. ടോപ് സ്റ്റേഷന്‍ വരെ പോകാനുള്ള പാസ് മാത്രമാണ് നല്കിയിരുന്നത്.

അതേ സമയം മൂന്നു ദിവസമായി കാട്ടുതീയുള്ള വിവരം വനംവകുപ്പ് മറച്ചുവച്ചെന്നു സംഘത്തില്‍ ഉണ്ടായിരുന്ന പ്രഭു എന്നയാള്‍ പോലീസിന് മൊഴി നല്‍കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വനം ഉദ്യോഗസ്ഥർക്ക് 200 രൂപ വീതം നൽകിയാണു വനത്തിൽ പ്രവേശിച്ചത്. ഈറോഡിലെ ടൂർ ഇന്ത്യ ഹോളിഡേയ്സിനൊപ്പമാണ് പ്രഭു എത്തിയത്.