X

പഴയ ഫീസില്‍ പഠിപ്പിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകണം, വസ്തുവകകള്‍ ഈട്‌ വാങ്ങരുത്: പിണറായി

പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്ക് പോലും പ്രവേശനം നിഷേധിക്കപ്പെടില്ല. എല്ലാവര്‍ക്കും ഗാരണ്ടി നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുറഞ്ഞ ഫീസില്‍ മെഡിക്കല്‍ പ്രവേശനത്തിന് മാനേജ്മെന്റുകള്‍ തയ്യാറാകണമെന്ന് മെഡിക്കല്‍ കോളേജുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുവകകള്‍ ഈടുവാങ്ങാന്‍ ശ്രമിക്കരുതെന്നും സ്വാശ്രയ മാനേജ്മെന്റുകളോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അര്‍ഹതയുള്ളവര്‍ക്ക് പ്രവേശനം നല്‍കണം. ആവശ്യമായ ഗാരണ്ടി നല്‍കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചെന്നും അദ്ദേഹം അറിയിച്ചു. പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്ക് പോലും പ്രവേശനം നിഷേധിക്കപ്പെടില്ല. എല്ലാവര്‍ക്കും ഗാരണ്ടി നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ ജാമ്യം ഒഴിവാക്കാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഫീസ് സംബന്ധിച്ച സുപ്രീംകോടതി വിധി ഉത്കണ്ഠാജനകമാണെന്നും സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11 ലക്ഷം രൂപ വാങ്ങാനാണ് സുപ്രീം കോടതി ഉത്തരവ്. അഞ്ച് ലക്ഷം ഫീസും 6 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിയും നല്‍കാനായിരുന്നു ഉത്തരവ്. ഇത് ഉത്കണ്ഠാജനകമാണെന്ന് പിണറായി പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. പഴയ ഫീസില്‍ പഠിപ്പിക്കാന്‍ തയ്യാറായ മാനേജ്മെന്റുകളെ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.