X

ഗോരഖ്പൂര്‍ ദുരന്തം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു

യുപിയിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് (യുപി എസ് ടി എഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്

ബിആര്‍ഡി മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പള്‍ ഡോ. രാജീവ് മിശ്രയെയും ഭാര്യ ഡോ. പൂര്‍ണിമ ശുക്ലയെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ മുമ്പ് കേസ് എടുത്തിരുന്നു. 85 കുട്ടികള്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. യുപിയിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് (യുപി എസ് ടി എഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.