X

സുരേഷ് ഗോപിയുടെ തിരുവനന്തപുരത്ത് റെയിലും റോഡുമുണ്ടായതു വയൽ നികത്താതെയാണോ? പി ജയരാജന്‍

ഏപ്രില്‍ നാലു മുതല്‍ ഒന്‍പതുവരെ ‘സമാധാനം, വികസനം’ എന്ന മുദ്രാവാക്യവുമായി സി പി എം മേഖലാ ജാഥകള്‍ നടത്താന്‍ തീരുമാനിച്ചു

കീഴാറ്റൂര്‍ ബൈപാസിനെതിരെ സമരം ചെയ്യുന്ന ബിജെപിയുടെ നിലപാട് കാപട്യമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂര്‍ ബൈപാസില്‍ വാരം-കടാങ്കോട് പ്രദേശത്ത് 85 വീടുകള്‍ പൊളിക്കേണ്ടി വരുമെന്നു പറഞ്ഞാണ് ബിജെപി പുതിയ അലൈന്‍മെന്‍റ് ആവശ്യപ്പെട്ടത്. വലിയന്നൂര്‍ വയല്‍ വഴിയുള്ള ബദല്‍ അലൈന്‍മെന്‍റ് വേണമെന്നായിരുന്നു പികെ കൃഷ്ണദാസിന്റെ ആവശ്യം. ബിജെപി നേതൃത്വം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വലിയന്നൂര്‍ വയല്‍ വഴി ബൈപാസ് നിര്‍മ്മിക്കാന്‍ ദേശീയ പാത അതോറിറ്റി തീരുമാനിച്ചത്. വലിയന്നൂരിലേത് വയലല്ലേ? ബിജെപി എം പിയായ സുരേഷ് ഗോപിയുടെ നാടായ തിരുവനന്തപുരത്ത് റോഡുണ്ടായത് വയല്‍ നികത്താതെ ആണോ എന്നും പി ജയരാജന്‍ ചോദിച്ചു.

ഏപ്രില്‍ നാലു മുതല്‍ ഒന്‍പതുവരെ ‘സമാധാനം, വികസനം’ എന്ന മുദ്രാവാക്യവുമായി സി പി എം മേഖലാ ജാഥകള്‍ നടത്താന്‍ തീരുമാനിച്ചു. ജയിംസ് മാത്യു എം എല്‍ എ, കെ കെ രാഗേഷ് എം പി എന്നിവരാണ് ജാഥ നയിക്കുന്നത്.

സുരേഷ് ഗോപിയെ ഒളിച്ചുകടത്തിയ കീഴാറ്റൂരിലെ ട്രോജന്‍ ജനത

This post was last modified on March 27, 2018 3:40 pm