X

സംബിത് പത്ര എങ്ങനെ ഒഎന്‍ജിസി ഡയറക്ടറായി? ഒഎന്‍ജിസി ബിജെപിയുടെ കുടുംബ സ്വത്താണോ: പ്രശാന്ത് ഭൂഷണ്‍

സംബിത് പത്രയെ ഒഎന്‍ജിസി ഡയറക്ടറായി നിയമിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ കാബിനറ്റ് അപ്പോയിന്‍മെന്റ്‌സ് കമ്മിറ്റി അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

ബിജെപി നേതാവ് സംബിത് പത്ര എങ്ങനെ ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) ഡയറക്ടറായി എന്ന് സ്വരാജ് അഭിയാന്‍ നേതാവും പ്രമുഖ സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നത്. സംബിത് പത്രക്ക് ഒഎന്‍ജിസി ഡയറക്ടര്‍ സ്ഥാനത്തിരിക്കാന്‍ എന്ത് യോഗ്യതയുണ്ടെന്നും ബിജെപി വക്താവ് എന്നതിനപ്പുറം സംബിത് പത്ര ആരാണെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ ചോദിക്കുന്നു. ഒഎന്‍ജിസിയുടെ ബിജെപിയുടെ കുടുംബ സ്വത്താണോ എന്നും അദ്ദേഹം ചോദിക്കുന്നു. സംബിത് പത്രയെ ഒഎന്‍ജിസി ഡയറക്ടറായി നിയമിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ കാബിനറ്റ് അപ്പോയിന്‍മെന്റ്‌സ് കമ്മിറ്റി അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇത് സംബന്ധിച്ച അറിയിപ്പിന്റെ കോപ്പി സഹിതമാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

This post was last modified on September 30, 2017 5:19 pm