X

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലും തൃശൂരിലും; മോദി എത്തുന്നത് ജനുവരിയില്‍ ഇത് രണ്ടാം തവണ

ബിപിസിഎല്ലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലും തൃശൂരിലും പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന മോദിയുടെ ആദ്യ പരിപാടി റിഫൈനറിയിലാണ്. ബിപിസിഎല്ലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റില സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ശിലാസ്ഥാപനം തുടങ്ങിയവ ഉദ്ഘാടന ചെയ്യും. തൃശൂരില്‍ വൈകീട്ട് യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. വൈകീട്ട് അഞ്ച് മണിക്ക് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

ജനുവരിയില്‍ ഇത് രണ്ടാം തവണയാണ് മൊദി കേരളത്തില്‍ എത്തുന്നത്. കൊല്ലം ബൈ പാസ് ഉദ്ഘാടനത്തിന് ജനുവരി 15നു എത്തിയ പ്രധാനമന്ത്രി ബിജെപി കൊല്ലത്ത് സംഘടിപ്പിച്ച റാലിയിലും സംബന്ധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നവീകരണം ഉദ്ഘാടനം ചെയ്തു. അതേസമയം കൊല്ലം ബൈപാസ് ഉദ്ഘാടനംസംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി.

This post was last modified on January 27, 2019 12:04 pm