വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് – വെട്രിമാരന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘അസുരനി’ല്‍ മഞ്ജുവാര്യരും എത്തുന്നതിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ പുറത്തുവിട്ട് ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററില്‍ ധനുഷിനൊപ്പം മഞ്ജുവുമുണ്ട്. മഞ്ജുവിന്റെത് പെര്‍ഫക്ട് തമിഴ് ലുക്കാണെന്നാണ് കമന്റുകള്‍ എത്തുന്നത്. കൂട്ടത്തില്‍ വിമര്‍ശനങ്ങളുമുണ്ട്. ‘ഒരുപാട് പ്രതീക്ഷകൾ ഉള്ള പടമാണ് കഞ്ഞി കുടിപ്പിക്കരുത്’ എന്നാണ് ഒടിയന് വിവാദം പരോക്ഷമായി സൂചിപ്പിച്ച് ഒരാളുടെ കമന്റ്.
അസുരയുടെ ചിത്രീകരണം ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നേരത്തെ തന്നെ ധനുഷ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. കൂടാതെ മഞ്ജു വാര്യരും ചിത്രത്തിനൊപ്പം എത്തുമെന്ന് ധനുഷ് അറിയിച്ചിരുന്നു. കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ വി ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ആരാധകരുടെ കമന്റുകള്‍
This post was last modified on January 27, 2019 1:36 pm