X

വെറും ദേശാടനക്കിളിയല്ല, മാനസസരസിൽ നിന്നും മാലാകാരത്തിലേക്ക് പറക്കുന്ന രാജഹംസമാണ് മോദി: കെ സുരേന്ദ്രന്‍

ചില ദേശാടനക്കിളികളെ കുറച്ചുകാലമായി കേരളത്തില്‍ സ്ഥിരമായി കണ്ടുവരുന്നെന്നും ഇത് ആപത്തിന്റെ സൂചനയാണെന്നും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ആശങ്ക പങ്കുവച്ചുകൊണ്ട് പൊതു പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും ദേശാടന പക്ഷി മാത്രമല്ലെന്നും മാനസസരസില്‍ നിന്ന് മാലാകാരത്തിലേയ്ക്ക് പറക്കുന്ന രാജഹംസമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. മരുഭൂമിയില്‍ മാത്രം കാണുന്ന ചില ദേശാടനക്കിളികളെ കുറച്ചുകാലമായി കേരളത്തില്‍ സ്ഥിരമായി കണ്ടുവരുന്നെന്നും ഇത് ആപത്തിന്റെ സൂചനയാണെന്നും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ആശങ്ക പങ്കുവച്ചുകൊണ്ട് പൊതു പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത് അടുപ്പിച്ചടുപ്പിച്ച് കേരള സന്ദര്‍ശനത്തിനെത്തുന്ന മോദിയെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

This post was last modified on January 28, 2019 9:31 pm