X

വയനാട്ടില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷം, അതുകൊണ്ട് രാഹുല്‍ ഗാന്ധി അവിടേയ്ക്ക് പോയി: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി പ്രധാനമന്ത്രി മോദി

"കോണ്‍ഗ്രസ് കുടുംബം മൈക്രോസ്‌കോപ്പുമായി സുരക്ഷിത മണ്ഡലം തേടിയിറങ്ങി. അങ്ങനെ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ ഒരു മണ്ഡലം കണ്ടെത്തി".

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അവിടെ തന്നെ മത്സരിക്കാനായി തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് കുടുംബം മൈക്രോസ്‌കോപ്പുമായി സുരക്ഷിത മണ്ഡലം തേടിയിറങ്ങി. അങ്ങനെ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ ഒരു മണ്ഡലം കണ്ടെത്തി. മഹാരാഷ്ട്രയിലെ നാന്ദഡിലെ റാലിയില്‍ പ്രസംഗിക്കവേ മോദി പറഞ്ഞു. നേരത്തെ മറ്റൊരു റാലിയിലിലും മോദി സമാനമായ വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ അവസ്ഥ ടൈറ്റാനിക് പോലെയാണ്. അത് മുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ കിട്ടിയ 44 സീറ്റ് പോലും ഇത്തവണ ആ പാര്‍ട്ടിക്ക് കിട്ടാന്‍ പോകുന്നില്ല. ഇത് അറിയാവുന്നത് കൊണ്ടാണ് ശരദ് പവാറിനെ പോലുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നത് – മോദി പറഞ്ഞു. മുസ്ലീം ലീഗ് എന്ന വൈറസിനെ കൂട്ടുപിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്.

This post was last modified on April 7, 2019 6:30 am