പോയ വർഷം ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍. കേരളത്തിൽ ഏറ്റവും കൂടുതൽ ദിനം പ്രദർശിപ്പിച്ച തമിഴ് ചിത്രങ്ങളിൽ ഒന്നുമായിരുന്നു രാക്ഷസൻ . ഇപ്പോഴിതാ ഈ സൈക്കോ ത്രില്ലര്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് രാക്ഷസന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തു വിട്ടു.
പ്രേമത്തിലൂടെ അരങ്ങേറിയ അനുപമ പരമേശ്വരനാണ് തെലുങ്കിലെ നായിക. വിഷ്ണു വിശാൽ അവതരിപ്പിച്ച കഥാപാത്രം ബെല്ലാം കൊണ്ട ശ്രീനിവാസനാണ് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. പ്രേമം, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനുപമയുടെ നാലാമത്തെ തെലുങ്ക് ചിത്രമാണ് രാക്ഷസുഡു. സൈക്കോ കൊലയാളി ക്രിസ്റ്റഫറായി ശരവണനാണ് തമിഴില്‍ അരങ്ങുതകര്‍ത്തതെങ്കില്‍ തെലുങ്കിലെ വില്ലനാരാണെന്ന വിവരം പുറത്ത് വിട്ടട്ടില്ല
This post was last modified on April 7, 2019 6:24 am
Leave a Comment