X

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി, വെന്റിലേറ്ററില്‍ നിന്ന് മാറ്റിയേക്കും

ശ്വാസകോശത്തില്‍ ഫ്‌ളുയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസകോശത്തില്‍ ഫ്‌ളുയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്. നേരത്തെ ശ്രീനിവാസന് ഹൃദയസ്തംഭനമാണ് എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞിരുന്നു.

എറണാകുളം ലാല്‍ മീഡിയയില്‍ ഡബ്ബിംഗിനെത്തിയപ്പോള്‍ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ചികിത്സാരേഖകള്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആയതിനാല്‍ അവിടേയ്ക്ക് മാറ്റുന്നതിനെപ്പറ്റി നേരത്തെ ആലോചിച്ചിരുന്നു. മകന്‍ ധ്യാന്‍ അടക്കമുള്ളവര്‍ ആശുപത്രിലുണ്ട്. നടന്മാരായ നിവിന്‍ പോളിയും അജു വര്‍ഗീസും കൂടെയുണ്ട്. മകന്‍ വിനീത് ശ്രീനിവാസനും എറണാകുളത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

This post was last modified on January 31, 2019 7:24 am