X

കടകംപള്ളിക്കും മേഴ്‌സിക്കുട്ടിയമ്മയ്ക്കുമെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു; വിഎസ് പൂന്തുറയില്‍

അധികൃതര്‍ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

ഒഖി ചുഴലിക്കാറ്റ് ദുരന്തമുണ്ടാക്കിയ തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങളില്‍ എത്തിയ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കും എതിരെ ശക്തമായ പ്രതിഷേധം. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനൊപ്പമാണ് ഇവര്‍ എത്തിയത്. മന്ത്രിമാരെ പ്രവേശിപ്പിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. കേന്ദ്രമന്ത്രി പ്രസംഗിക്കുന്നതിനിടയിലും തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍നിന്ന് സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഇന്നലെയും ഇവര്‍ക്കെതിരെ പ്രതിഷേധവും കൂക്കിവിളികളും ഉയര്‍ന്നിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായും അധികൃതര്‍ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്തിയില്ലെന്നും ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അതിനാല്‍ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം വിഎസ് അച്യുതാനന്ദന്‍ ഇന്ന് പൂന്തുറയിലെയും വിഴിഞ്ഞത്തെയും ദുരിതബാധിതരെ കാണാന്‍ എത്തി. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും വിഎസ് പൂന്തുറയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയോട്, ജനങ്ങളെ ചെന്നു കാണുക എന്നത് ജനാധിപത്യത്തിലെ മോശം ആചാരമല്ല

This post was last modified on December 4, 2017 4:41 pm