X

മോദിയുടെ പരിപാടിയില്‍ കറുത്ത കുപ്പായമിട്ടവര്‍ക്ക് വിലക്ക്

കറുത്ത മേല്‍വസ്ത്രം ധരിച്ചവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സുരക്ഷ ഭടന്മാര്‍ പറയുകയായിരുന്നു എന്ന് മടങ്ങിപ്പോകേണ്ടി വന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് കാരണം എന്ന് വെളിപ്പെടുത്താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

തെക്കന്‍ ഗുജറാത്തിലെ ബറൂച്ച ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കറുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് വിലക്ക്. അമോദിലെ സുഗര്‍ മില്‍സ് മൈതാനത്ത് നടത്തിയ യോഗത്തില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയവരെയെല്ലാം സുരക്ഷ ഭടന്മാര്‍ മടക്കിവിട്ടു. കറുത്ത മേല്‍വസ്ത്രം ധരിച്ചവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് സുരക്ഷ ഭടന്മാര്‍ പറയുകയായിരുന്നു എന്ന് മടങ്ങിപ്പോകേണ്ടി വന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് കാരണം എന്ന് വെളിപ്പെടുത്താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

വസ്ത്രം മാറ്റിയ ശേഷം വന്നാല്‍ പ്രവേശനം അനുവദിക്കാമെന്നാണ് സുരക്ഷ ഭടന്മാര്‍ തന്നോട് പറഞ്ഞതെന്ന് അമോദ് താലൂക്കിലെ ജുന വാഡിയ ഗ്രാമത്തില്‍ താമസിക്കുന്ന യുവാവായ നരേഷ് ജസ്വന്ത് സോളങ്കി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ന്യൂഡല്‍ഹിയില്‍ നിന്നും എത്തിയ ഒരു ദേശീയ മാധ്യമ പ്രവര്‍ത്തകന് പ്രവേശനം ലഭിക്കുന്നതിനായി തന്റെ കറുത്ത ജാക്കറ്റ് അഴിച്ചുമാറ്റേണ്ടി വന്നു. തന്റെ ഡ്രൈവറുടെ കൈയില്‍ ജാക്കറ്റ് കൈമാറിയ ശേഷമാണ് ഇദ്ദേഹത്തിന മൈതാനത്ത് പ്രവേശിക്കാന്‍ സാധിച്ചത്. കറുത്ത ജാക്കറ്റ് ധരിച്ചെത്തിയ പലരും പ്രവേശനദ്വാരത്തില്‍ ജാക്കറ്റ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി.

സുരക്ഷ കാരണങ്ങളാലാണ് ഇത്തരം നടപടികളെന്ന് പിന്നീട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു. നേരത്തെ നടന്ന പ്രധാനമന്ത്രിയുടെ ഒരു യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുത്ത തലക്കെട്ടണിഞ്ഞ് എത്തുകയും പിന്നീട് അത് കരിങ്കൊടിയായി ഉപയോഗിച്ച് പ്രതിഷേധിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇതെന്നും അദ്ദേഹം വിശദീകരിച്ചു.

This post was last modified on December 4, 2017 2:07 pm