X

രാജഗോപാല്‍ വിഎസിനേയും ഗൗരിയമ്മയേയും പോലെ സമാദരണീയ വ്യക്തിത്വം: എകെ ബാലന്‍

എക്കാലവും ധാര്‍മ്മികത ഉയര്‍ത്തിപ്പിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തപ്പെടുമെന്നും എകെ ബാലന്‍ അഭിപ്രായപ്പെട്ടു.

വിഎസ് അച്യുതാനന്ദന്‍, കെആര്‍ ഗൗരിയമ്മ തുടങ്ങിയവരെ പോലെ സമാദരണീയമായ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയാണ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി എകെ ബാലന്‍. രാഷ്ട്രീയവിമര്‍ശനം പക്വതയോടെ കൈകാര്യം ചെയ്യുന്ന അദ്ദേഹം വാക്കുകള്‍ കൊണ്ടുപോലും എതിരാളികളെ നോവിക്കാറില്ല. എക്കാലവും ധാര്‍മ്മികത ഉയര്‍ത്തിപ്പിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തപ്പെടുമെന്നും എകെ ബാലന്‍ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാര്‍ഥി ആയി പല തവണ മത്സരിച്ച് പരാജയപ്പെട്ട അദ്ദേഹത്തിന് പ്രവചനാതീതമായ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞതായും ബാലന്‍ ചൂണ്ടിക്കാട്ടി. ഒ രാജഗോപാലിന്റെ നവതി (തൊണ്ണൂറാം പിറന്നാള്‍) ആഘോഷത്തോടനുബന്ധിച്ച് ജന്മനാടായ പാലക്കാട് മണപ്പാടം കണ്ണന്നൂരിലെ ശ്രീകാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിന്റേയും വിവാഹ മണ്ഡപത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി ബാലന്‍.

This post was last modified on September 16, 2018 12:44 pm

Related Post
Leave a Comment