X

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസിന് വന്‍ വിജയം

രാജസ്ഥാനില്‍ ബിജെപിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നാണ് ഈ ഫലം വ്യക്തമാക്കുന്നതെന്ന് പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. ആല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലും മണ്ഡല്‍ഗഢ് നിയമസഭ ഉപതിരഞ്ഞെടുപ്പിലും ഇതേ ജനവിധിയാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജപിയെ വിറപ്പിച്ച് മികച്ച പ്രകടനം കാഴ്ച വച്ചതിന് പിന്നാലെ രാജസ്ഥാനിലെ ഉപതദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസിന്റെ മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന നാല് ജില്ലാ പരിഷദുകളും കോണ്‍ഗ്രസ് നേടി. 27 പഞ്ചായത്ത് സമിതികളില്‍ 16, 14 നഗര്‍പാലികകളില്‍ ആറ് എന്നിങ്ങനെ കോണ്‍ഗ്രസ് നേടി. ഡിസംബര്‍ 17നാണ് ഈ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്.

രാജസ്ഥാനില്‍ ബിജെപിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നാണ് ഈ ഫലം വ്യക്തമാക്കുന്നതെന്ന് പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. ആല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലും മണ്ഡല്‍ഗഢ് നിയമസഭ ഉപതിരഞ്ഞെടുപ്പിലും ഇതേ ജനവിധിയാണ് ബിജെപിയെ കാത്തിരിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മൂന്നും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. മൂന്നിടങ്ങളിലും ജനപ്രതിനിധികളുടെ മരണമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായിരിക്കുന്നത്.

മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിംഗിന്റെ സ്വാധീന മേഖലയും പാര്‍ട്ടിയുടെ ശക്തികേന്ദ്രവുമായ ബാരന്‍ ജില്ലയിലെ രണ്ട് നഗരപാലിക വാര്‍ഡുകളിലെ തോല്‍വി ബിജെപിക്ക് ക്ഷീണമായി. അതേസമയം പാര്‍ട്ടിയെ സംബന്ധിച്ച് ഗുണമുണ്ടായെന്നും കോണ്‍ഗ്രസില്‍ നിന്ന് പല സീറ്റുകളും പിടിച്ചെടുക്കാനായെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആനന്ദ് ശര്‍മ അവകാശപ്പെട്ടു. ഓഗസ്റ്റിലെ നഗരസഭ ഉപതിരഞ്ഞെടുപ്പുകളില്‍ 37ല്‍ 19 സീറ്റുകള്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 10 സീറ്റാണ് ബിജെപിക്ക് കിട്ടിയത്.

ലൗജിഹാദും മുസ്ലിംവിരുദ്ധ പ്രചാരണങ്ങളും; വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം ഒരു രാജസ്ഥാന്‍ മാതൃക

രാജസ്ഥാന്‍ എന്ന ബനാന റിപ്പബ്ലിക്

സികാര്‍ കാര്‍ഷിക പ്രക്ഷോഭം: രാജസ്ഥാനില്‍ സിപിഎം ചെങ്കടല്‍ തീര്‍ക്കുന്നതെങ്ങനെ

“സിന്ദാബാദ്, സിന്ദാബാദ്, കോമ്രേഡ് പാര്‍ട്ടി സിന്ദാബാദ്”; രാജസ്ഥാനിലെ ബഹുജന മുന്നേറ്റം

This post was last modified on December 20, 2017 12:37 pm