X

കര്‍ണ്ണാടക വിഷയത്തില്‍ ബിജെപിക്കെതിരെ രജനികാന്ത്; കമല്‍ ഹാസനുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല

കര്‍ണാടകയില്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നുവെന്നും ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും നടൻ രജനികാന്ത്. കമല്‍ ഹാസന്റെ മുന്നണിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ആരെങ്കിലുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും രജനികാന്ത് പറഞ്ഞു.

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി പരിഹാരമുണ്ടാക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. രജനി മക്കൾ മൻട്രം വനിതാ വിങ്ങിന്റെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 20, 2018 4:39 pm