അയോധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായേക്കാമെന്ന് സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി എംപിയും പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍. വികസനം ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎ വോട്ട് തേടേണ്ടത്. വികസനം ഉയര്‍ത്തിക്കാട്ടി വോട്ട് തേടിയാല്‍ ബിഹാറില്‍ 40ല്‍ 35 സീറ്റും നേടാന്‍ എന്‍ഡിഎയ്ക്ക് കഴിയുമെന്ന് ഉറപ്പാണ്. രാക്ഷേത്രവും മുത്തലാഖും പോലുള്ള വിഷയങ്ങള്‍ മാറ്റിവയ്ക്കണം. ഇത് ബിജെപിയെ മാത്രമല്ല, മുന്നണിയെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കും – ചിരാഗ് പറഞ്ഞു. എല്‍ജെപി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനാണ് ചിരാഗ്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഒരു വിഷയമാകാന്‍ പാടില്ല. മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം ചിരാഗ് ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടി. പ്രധീനമന്ത്രിയും മറ്റ് എന്‍ഡിഎ നേതാക്കന്മാരും വികസന പ്രശ്‌നങ്ങള്‍ക്കും യുവാക്കളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങള്‍ക്കും സമൂഹത്തിലെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും അത് നിരുപാധികം എല്ലാവരും എതിര്‍പ്പുകളില്ലാതെ അംഗീകരിക്കണമെന്നും ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടു.
Leave a Comment