“ക്ഷേത്ര പ്രവേശന വിഷയം ഉയര്‍ന്നുവന്നപ്പോള്‍ രാജകുടുംബങ്ങള്‍ വലിയ എതിര്‍പ്പുമായാണ് വന്നത്. അവര്‍ പാവപ്പെട്ടവരെ പേടിപ്പിച്ചുനിർത്തി. എന്നാല്‍ ഇതൊന്നും അധികകാലം നിലനിന്നില്ല. അതുപോലെ ഇപ്പൊഴത്തെ പ്രതിഷേധങ്ങൾക്കും ആയുസ്സുണ്ടാവില്ല.” ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പറഞ്ഞു.
പന്തളം കൊട്ടാരവും ശബരിമല തന്ത്രി കുടുംബവും ആചാരങ്ങൾ മാറ്റരുതെന്നുപറയുന്നത‌് അവരുടെ സ്ഥാപിത താൽപര്യമായേ കാണാനാകൂ. ആചാരങ്ങളും വിശ്വാസങ്ങളും ഇരുമ്പുലക്കയല്ലെന്നും എം ജി എസ് കൂട്ടിച്ചേര്‍ത്തു.
ഇരുപതാംനൂറ്റാണ്ടിൽ പ്രാദേശികമായ ക്ഷേത്രം മാത്രമായിരുന്ന ശബരിമലയെ കുറിച്ചു കൂടുതല്‍ പരാമര്‍ശങ്ങളുള്ളത് ആധുനിക ഗ്രന്ഥങ്ങളിലാണ‌്. അതായത് ശബരിമല അറിയപ്പെടാൻ തുടങ്ങിയിട്ട‌് ഒരു നൂറ്റാണ്ട് മാത്രമാണ്ആയത്. അതിനുശേഷമാണ‌് ആചാരങ്ങളും മറ്റും ഏർപ്പെടുത്തിയത‌്. അയ്യപ്പന്റെ പേരിൽ പ്രചരിക്കുന്ന ആചാരങ്ങളിലെല്ലാം കാലാനുസൃതമായ മാറ്റം വരുത്തണം എന്നും എം ജി എസ് പറഞ്ഞു.
This post was last modified on October 5, 2018 11:15 am
Leave a Comment