ചിത്തിര ആട്ട വിശേഷാല്‍ പൂജകള്‍ക്കായി ഇന്നലെ വൈകീട്ട് തുറന്ന ശബരിമല ക്ഷേത്ര നട അടച്ചു. രാത്രി പത്ത് മണിക്കാണ് ഹരിവരാസനം പാടി നട അടച്ചത്. ഇന്നലെ ചേര്‍ത്തല സ്വദേശിയായ യുവതി കുടുംബവുമൊത്ത് പമ്പയിലെത്തി ക്ഷേത്ര ദര്‍ശനത്തിന് അനുമതി തേടിയിരുന്നെങ്കിലും ശബരിമലയിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. പമ്പ ഗണപതി ക്ഷേത്രത്തില്‍ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീകള്‍ക്കെതിരെ നടന്ന പ്രതിഷേധവും അക്രമവും വിവാദമായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇന്നും സന്നിധാനത്ത് നിയന്ത്രണം കയ്യേറുന്ന അവസ്ഥയാണ് സന്നിധാനത്തുണ്ടായത്. തൃശൂരില്‍ നിന്നെത്തിയ ലത എന്ന സ്ത്രീക്കെതിരായ അക്രമം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. 200 പേര്‍ക്കെതിരെ പൊലീസ് കേസേടുത്തിരുന്നു.
ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, പൊലീസിന്റെ മൈക്ക് ഉപയോഗിച്ച് സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമിച്ചതും ആചാരം ലംഘിച്ച് പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ നിന്ന് പ്രതിഷേധക്കാരോട് സംസാരിച്ചതും വിവാദമായിരുന്നു. കോഴിക്കോട് നിന്നുള്ള കുടുംബം എരുമേലി വരെയെത്തി മടങ്ങിയിരുന്നു. വൃശ്ചികം ഒന്നിന് (നവബര്‍ 14) മണ്ഡലകാല – മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട വീണ്ടും തുറക്കും. നവംബര്‍ 13നാണ് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.
This post was last modified on November 6, 2018 10:22 pm
Leave a Comment