X

രാജ്യസഭയിലെത്തിയിട്ട് അഞ്ച് വര്‍ഷം: ആദ്യമായി പ്രസംഗിക്കാന്‍ വന്ന സച്ചിന്റെ വഴിമുടക്കി ബഹളം

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭയെ ബഹളത്തില്‍ മുക്കി. സഭ പല തവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

2012 ഏപ്രിലില്‍ രാജ്യസഭാംഗമായി സച്ചിന്‍ അപൂര്‍വമായി മാത്രമാണ് ഇത്രയും കാലത്തിനിടെ സഭയിലെത്തിയത്. ഇത് സഭയ്ക്കകത്തും പുറത്തും വലിയ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ഏതായാലും സഭയിലെ തന്റെ ആദ്യ പ്രസംഗം നടത്താന്‍ ഇന്നും സച്ചിന് സാധിച്ചില്ല. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭയെ ബഹളത്തില്‍ മുക്കി. സഭ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കളിക്കാനുള്ള അവകാശവും ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ ഭാവിയും സംബന്ധിച്ചാണ് സച്ചിന്‍ സംസാരിക്കാനിരുന്നത്.

11 മണിക്ക് ബഹളം മൂലം ആദ്യം സഭ നിര്‍ത്തിവച്ചു. 1.52ന് സഭ വീണ്ടും രണ്ട് മണി വരെ നിര്‍ത്തിവച്ചു. 2.09ന് സച്ചിനെ സംസാരിക്കാന്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ക്ഷണിച്ചു. സച്ചിന്‍ അല്‍പ്പം പരിഭ്രമിച്ച പോലെ കാണപ്പെട്ടു. 2.13ന് ബിജെപി അംഗം രണ്‍വിജയ് സിംഗും കോണ്‍ഗ്രസ് അംഗം പിഎല്‍ പൂനിയയും സച്ചിനെ സഹായിക്കാനെത്തി. 2.14ന് വീണ്ടും സഭ നിര്‍ത്തിവച്ചു. 2.18ന് സഭ വീണ്ടും നിര്‍ത്തി വച്ചു. ഇനി നാളെ 11 മണിക്ക് ചേരും. രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സച്ചിന്‍ നാളെ വരെ കാത്തിരിക്കണം.

This post was last modified on December 21, 2017 4:44 pm