X

നെടുമ്പാശേരി വിമാനത്താവളത്തിന്റെ സുരക്ഷ കാറ്റില്‍ പറത്തി തൃപ്തി ദേശായിക്കെതിരെ സംഘപരിവാര്‍ പ്രതിഷേധം

ഇരു ചക്ര വാഹനങ്ങളിലും മറ്റുമായി ആളുകള്‍ നൂറുകണക്കിന് പുറത്ത് നിന്ന് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാന്‍ പൊലീസിന് കഴിയുന്നില്ല.

ആഭ്യന്തര ടെര്‍മിനലായ ടെര്‍മിനല്‍ 2വിന് മുമ്പിലാണ് ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്തത്. ഭൂരിഭാഗവും ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. വളരെ കുറച്ച് സ്ത്രീകളേയുള്ളൂ. തൃപ്തി ദേശായിയെ കാല് കുത്താന്‍ അനുവദിക്കില്ലെന്നും അവര്‍ മടങ്ങിപ്പോയാല്‍ അല്ലാതെ തങ്ങള്‍ പിരിഞ്ഞുപോകില്ല എന്നുമാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ശരണം വിളികളും ശംഖ് വിളികളുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്. അതീവ സുരക്ഷാമേഖലയായ ഒരു സ്ഥലത്താണ് ആളുകള്‍ ഇത്തരത്തില്‍ യാതൊരു നിയന്ത്രണവുമായി എത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷാചുമതല സിഐഎസ്എഫിനാണ് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇരു ചക്ര വാഹനങ്ങളിലും മറ്റുമായി ആളുകള്‍ നൂറുകണക്കിന് പുറത്ത് നിന്ന് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാന്‍ പൊലീസിന് കഴിയുന്നില്ല.

എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കം വിവിധ യൂണിയനുകളില്‍ പെട്ട ഡ്രൈവര്‍മാര്‍ തൃപ്തി ദേശായിയെ കൊണ്ടുപോകാന്‍ തയ്യാറല്ല എന്നറിയിച്ചിട്ടുണ്ട്. തൃപ്തി ദേശായിയോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ട് ആദ്യം ആലുവ തഹസില്‍ദാര് ആവശ്യപ്പെട്ടു. എന്നാല്‍ തൃപ്തി വഴങ്ങിയില്ല. പിന്നാലെ സിയാലും പൊലിസും തിരിച്ചുപോകണം എന്ന് ആവശ്യപ്പെട്ടു. വിദേശികളായ യാത്രക്കാര്‍ അടക്കം പ്രതിഷേധം കണ്ട് ആശങ്കയില്‍ നില്‍ക്കുകയാണ്. വിമാനത്താവളത്തിന്റെ സുരക്ഷ താറുമാറായി കിടക്കുന്ന അവസ്ഥാണ് നിലവില്‍.

This post was last modified on November 16, 2018 3:54 pm

Related Post
Leave a Comment