X

ഉത്തരവ് തിരുത്തി എസ്ബിഐ; ഇത് നിങ്ങള്‍ക്കുള്ളതല്ല, ബഡ്ഡി ഉപഭോക്താക്കള്‍ക്കുള്ളത്

നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്ബിഐ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ച് ഇറക്കിയ ഉത്തരവായിരുന്നു

എല്ലാ എടിഎം ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള വിവാദ ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന. നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്ബിഐ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ബഡ്ഡി ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ച് ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നുമാണ് എസ്ബിഐ പറയുന്നത്.

ജൂണ്‍ ഒന്ന്‍ മുതല്‍ സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്നാണ് നേരത്തേ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എസ്ബിഐയുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം ചെക്ക് ബുക്കുകള്‍ക്കും മുഷിഞ്ഞ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ചാര്‍ജുകള്‍ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

This post was last modified on May 11, 2017 3:41 pm