X

വിമാനറാഞ്ചല്‍ ഭീഷണി: മുംബയ്, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത

23 പേരാണ് സംഘത്തിലുള്ളതെന്നാണ് യുവതി നല്‍കിയ വിവരം.

ഇ മെയില്‍ സന്ദേശങ്ങള്‍ വഴി വിമാന റാഞ്ചല്‍ സംബന്ധിച്ച് മുന്നറിയിപ്പുകള്‍ വന്ന സാഹചര്യത്തില്‍ മുംബയ്, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ആറംഗ സംഘം ഇത്തരത്തില്‍ ചര്‍ച്ച നടത്തുന്നത് കേട്ടതായി ഒരു യുവതി മുംബയ് പൊലീസിനയച്ച ഇ മെയിലില്‍ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

23 പേരാണ് സംഘത്തിലുള്ളതെന്നാണ് യുവതി നല്‍കിയ വിവരം. ഈ മൂന്ന് വിമാനത്താവളങ്ങളിലേയും സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിംഗ് പറഞ്ഞു. വിമാനക്കമ്പനികളോടും ലഗേജുകള്‍ വിശദമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.