X

കണ്ണൂരില്‍ എസ്എഫ്ഐ നേതാവിനു കുത്തേറ്റു

ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം

കണ്ണൂർ തളിപ്പറമ്പിൽ ഇന്ന് പുലര്‍ച്ചെ എസ്എഫ്ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയൽ സ്വദേശിയും എസ്എഫ്ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ എൻ.വി. കിരണിനാണ് (19) കുത്തേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

ഇന്നു പുലർച്ചെ നാലു മണിയോടെ തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വച്ചാണ് സംഭവം നടന്നത്. കിരണിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Post
Leave a Comment