X

നാണക്കേട് പ്രതിപക്ഷം ചോദിച്ചു വാങ്ങി: വി എം സുധീരന്‍

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി കെ എ ശൈലജ രാജിവെക്കണം എന്നും സുധീരന്‍

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി എന്തും ചെയ്യാമെന്ന അഹങ്കാരത്തിനെറ്റ തിരിച്ചടിയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തിക്കൊടുത്ത ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി എന്നു കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. നിയമ വിരുദ്ധ നടപടിക്കു കൂട്ട് നില്‍ക്കുക വഴി നാണക്കേടിന്റെ പങ്ക് പ്രതിപക്ഷവും ചോദിച്ചു വാങ്ങി എന്നും വി എം സുധീരന്‍ പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ ചരിതത്തിലെ കറുത്ത ദിനമാണ് ഇന്നലെ എന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി കെ എ ശൈലജ രാജിവെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

This post was last modified on April 5, 2018 1:52 pm

Related Post
Leave a Comment