X

അമേരിക്കയിലെ ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്: പൊലീസുകാരന്‍ കൊല്ലപ്പെട്ടു

മയക്കുമരുന്ന് പരിശോധനയുടെ ഭാഗമായി യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. ഇയാള്‍ ഉടന്‍ തോക്ക് പുറത്തെടുത്ത് പൊലീസുകാരനെ വെടിവയ്ക്കുകയായിരുന്നു.

അമേരിക്കയിലെ ടെക്‌സാസ് ടെക് സര്‍വകലാശാല ക്യാമ്പസിലുണ്ടായ വെടിവയ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ലുബോക് ക്യാമ്പസിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. 19കാരനായ ഹോളിസ് ഡാനിയല്‍സ് എന്നയാളാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പൊലീസ് പിടികൂടി.


ഹോളിസ് ഡാനിയല്‍സ്

മയക്കുമരുന്ന് പരിശോധനയുടെ ഭാഗമായി ഈ യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. ഇയാള്‍ ഉടന്‍ തോക്ക് പുറത്തെടുത്ത് പൊലീസുകാരനെ വെടിവയ്ക്കുകയായിരുന്നു. അക്രമിയെക്കുറിച്ച് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്ലാസുകള്‍ നിര്‍ത്തിവച്ച് ക്യാമ്പസ് അടച്ചുപൂട്ടി.

This post was last modified on October 10, 2017 9:59 am

Related Post
Leave a Comment