X

യുടൂബ് ആസ്ഥാനത്ത് സ്ത്രീ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്ക്; അക്രമി സ്വയം വെടിവെച്ചു മരിച്ചു

2000നും 2013നും ഇടയില്‍ നടന്ന 160 വെടിവെപ്പു കൂട്ടക്കൊലകളില്‍ ആറ് സംഭവങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ നടത്തിയത്

കാലിഫോര്‍ണിയ സാന്‍ബ്രൂണോയിലെ യുടൂബ് ആസ്ഥാനത്ത് ചൊവാഴ്ച ഉച്ചതിരിഞ്ഞു ഒരു സ്ത്രീ നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്വയം വെടിവെച്ചുണ്ടായ മുറിവിനെ തുടര്‍ന്ന് അക്രമി കൊല്ലപ്പെട്ടതായി സാന്‍ ബ്രൂണോ പോലീസ് പറഞ്ഞു. പരുക്കേറ്റവരെ സുക്കര്‍ബര്‍ഗ് സാന്‍ഫ്രാന്‍സിസ്കോ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതല്‍ അക്രമികള്‍ ഓഫീസ് സമുച്ചയത്തിനുള്ളില്‍ ഉണ്ടോ എന്നു കണ്ടെത്താന്‍ പോലീസ് പരിശോധന നടത്തിയതായി സാന്‍ ബ്രൂണോ പോലീസ് മേധാവി എഡ് ബാര്‍ബെറിനി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

പരുക്കേറ്റവര്‍ക്കും കുടുംബത്തിനും വേണ്ടത് എല്ലാം ചെയ്യുകയാണെന്ന് ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിചൈ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

വെടിവെപ്പുകൊലകള്‍ വ്യാപകമാണെങ്കിലും അക്രമി ഒരു സ്ത്രീ ആണെന്നത് അപൂര്‍വ്വമായ സംഭവമാണ്. 2000നും 2013നും ഇടയില്‍ നടന്ന 160 വെടിവെപ്പു കൂട്ടക്കൊലകളില്‍ ആറ് സംഭവങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ നടത്തിയത്.

This post was last modified on April 4, 2018 7:58 am