X

സോളാര്‍ കേസ്: ശിവരാജന്‍ കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും

ടീം സോളാര്‍ എന്ന കമ്പനി സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജസ്റ്റിസ് ജി.ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ കമ്മീഷന്റെ കാലാവധി നാളെ കഴിയാനിരിക്കെയാണ് ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2013 ഒക്ടോബര്‍ 26നാണ് സോളാര്‍ അഴിമതി കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. സര്‍ക്കാര്‍ രണ്ടുവട്ടം കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. അവസാനം നിശ്ചയിച്ച സമയം 27ന് അവസാനിക്കുമെന്നിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ടീം സോളാര്‍ എന്ന കമ്പനി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. തട്ടിപ്പില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ സോളാര്‍ കമ്പനി ഉടമ സരിത എസ് നായരുമായി ബന്ധം പുലര്‍ത്തിയിരുന്നതായും രേഖകളും ഫോണ്‍ വിവരങ്ങളും മറ്റും പുറത്ത് വന്നിരുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.

This post was last modified on September 26, 2017 9:07 am

Related Post
Leave a Comment