X

എസ് എസ് എല്‍ സി വിജയ ശതമാനം 98.11; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി; 599 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം

ഏറ്റവും കൂടുതല്‍ വിജയശതമാനം രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയാണ്. ഏറ്റവും കുറവ് വയനാടും.

2019ലെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 97.84 ആയിരുന്നു. ഉപരിപഠനത്തിനു യോഗ്യരായവർ 4,26,513 വിദ്യാര്‍ത്ഥികളാണ്. 37334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മോഡറേഷന്‍ ഉണ്ടായിരുന്നില്ലെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

599 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ട്. 713 എയ്ഡഡ് സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 319 അണ്‍ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയാണ് (99.33). ഏറ്റവും കുറവ് വയനാടും (93.22).

ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ 495 പേർ പരീക്ഷയെഴുതിയപ്പോൾ 489 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 681 പേർ എഴുതിയതിൽ 599 പേരാണ് ജയിച്ചത്.

ഈ മാസം 20 മുതൽ 25 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങൾ സേ പരീക്ഷയിൽ എഴുതാം. http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകൾ വഴിയും ‘സഫലം 2019’, പിആർഡി ലൈവ് മൊബൈൽ ആപ്പുകൾ വഴിയും ഫലമറിയാം.

This post was last modified on May 6, 2019 4:24 pm

Related Post
Leave a Comment