X

കൊടും വനത്തിലൊളിച്ച കുപ്രസിദ്ധ കൊള്ളക്കാരനെ നാല് വനിത ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി

ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോക് ഒഡേഡാര, നിത്മിക ഗോഹില്‍, അരുണ ഗമേതി, ശകുന്തള മാല്‍ എന്നിവരാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

ഗുജറാത്തിലെ കുപ്രസിദ്ധ കൊള്ളക്കാരനായ ജുസാബ് അല്ലാരാഖാ സാന്ദിനെ നാല് വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബോട്ടാഡ് ജില്ലയിലെ വനത്തിനുള്ളില്‍വെച്ച് ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. ജുംഗാദ് രാജ്കോട്ട് അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഭീതിപരത്തിയ കൊള്ളക്കാരനായിരുന്നു ജുസാബ്.

കൊലപാതകം, തട്ടിക്കൊണ്ടുപോവല്‍, പിടിച്ചുപറി, മോഷണം തുടങ്ങി 23കേസുകളില്‍ പ്രതിയാണ് ജുസാബ്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോക് ഒഡേഡാര, നിത്മിക ഗോഹില്‍, അരുണ ഗമേതി, ശകുന്തള മാല്‍ എന്നിവരാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

2018 ജൂണില്‍ പരോളിലിറങ്ങിയ ജുസാബ് വനത്തില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രാദേശിക പോലീസിന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അതിനെതുടര്‍ന്ന് വനിത സബ് ഇന്‍സ്പെക്ടര്‍മാര്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. വാഹനങ്ങള്‍ കടന്നുചെല്ലാത്ത വന മേഖലകളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ദിവസേന താവളം മാറ്റിയിരുന്നു.

ബോട്ടാഡിന്റെ ഒരു പ്രദേശത്ത് ഇയാളുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കത്തിനൊടുവിലാണ് ജുസാദിനെ പിടികൂടിയത്. മുന്‍പ് ഇയാള്‍ പോലീസിനുനേരെ വെടി ഉതിര്‍ത്തിയിരുന്നതിനാല്‍ വ്യക്തമായ തയ്യാറെടുപ്പുകളോടെയായിരുന്നു ഇയാളെ കീഴ്പ്പെടുത്തിയത്.

This post was last modified on May 6, 2019 2:15 pm