X

മോദിക്ക് ഭീഷണിയെന്ന വാദം തള്ളി; പുതുവൈപ്പ് സമരക്കാരെ മര്‍ദ്ദിച്ച യതീഷ് ചന്ദ്ര വിശദീകരണം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

മാധ്യമങ്ങളിലൂടെ കണ്ടത് ന്യായീകരിക്കാന്‍ പൊലീസ് മേലുദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്ന് പറഞ്ഞ കമ്മിഷന്‍, അക്രമത്തിന് നേതൃത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയോട് അടുത്ത മാസം പതിനേഴിന് ഹാജരാകാന്‍ നിര്‍ദേശിച്ചു.

കൊച്ചി പുതുവൈപ്പിലെ ഐഒസി പ്ലാന്റിനെതിരായി സമരം ചെയ്യുന്നവര്‍ക്കെതിരായി എറണാകുളം ഹൈക്കോടതി ജംഗ്ഷനിലുണ്ടായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അതിക്രമത്തെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രിക്ക് ഭീഷണിയുണ്ടായിരുന്നെന്ന പൊലീസിന്റെ വാദമെന്നും പൊലീസിന് ഇത്തരത്തില്‍ ആരെയും കൈകാര്യം ചെയ്യാന്‍ അധികാരമില്ലെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹന്‍ദാസ് പറഞ്ഞു. മാധ്യമങ്ങളിലൂടെ കണ്ടത് ന്യായീകരിക്കാന്‍ പൊലീസ് മേലുദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്ന് പറഞ്ഞ കമ്മിഷന്‍, അക്രമത്തിന് നേതൃത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയോട് അടുത്ത മാസം പതിനേഴിന് ഹാജരാകാന്‍ നിര്‍ദേശിച്ചു.

മെട്രോ റെയില്‍ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു എന്നും പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിന് തലേന്ന് ഹൈക്കോടതി ജംഗ്്ഷനില്‍ മുന്നറിയിപ്പില്ലാതെ തടിച്ചുകൂടിയ പുതുവൈപ്പ് സമരക്കാരെ ഡിസിപി യതീഷ് ചന്ദ്ര നീക്കം ചെയ്തത് ഇക്കാരണത്താലാണെന്നും ഡിജിപി ടിപി സെന്‍കുമാറാണ് പറഞ്ഞത്. പ്രധാനമന്ത്രിക്ക് പിറ്റേന്ന് പോകേണ്ട റൂട്ടിലാണ് സമരക്കാര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഡിജിപി പറഞ്ഞിരുന്നു.

യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് അതിക്രമം – വീഡിയോ:

This post was last modified on June 27, 2017 5:12 pm